Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical College

'സി​സ്റ്റം എ​റ​ർ'; മെ​ഡി​. കോ​ള​ജി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വം അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച മെ​ഡി​ക്ക​ൽ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സ​ർ​ജ​റി, ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ 'സി​സ്റ്റം എ​റ​ർ' ആ​ണ് വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ​യാ​ണ് (55) ക​ഴി​ഞ്ഞ ജൂ​ൺ 1-ന് ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് വാ​ർ​ഡി​ൽ കാ​ലി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ മ​ക​ൻ ബെ​ഡി​ൽ നി​ന്നും കാ​ല് ഉ​യ​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ഴു​ക്ക​ൾ കി​ട​ക്ക​യി​ലേ​ക്ക് തു​ട​രെ​ത്തു​ട​രെ വീ​ഴു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 28-നു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഇ​ട​തു കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ രോ​ഗി​ക്ക് കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Kerala

ശ​സ്ത്ര​ക്രി​യ ചെ​യ്ത കാ​ലി​ൽ പു​ഴു​വ​രി​ച്ചു; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച​താ​യി പ​രാ​തി. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നാ​ണ് ദു​ര​നു​ഭ​വം ‌ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മേ​യ് 28ന് ​ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​മ്പി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

സ​ർ​ജ​റി​ക്ക് ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഇ​യാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗി​യെ ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് കാ​ലി​ൽ പു​ഴു​വ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

രോ​ഗി​യു​ടെ അ​വ​സ്ഥ​യി​ൽ പ്ര​കോ​പി​ത​രാ​യ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രോ​ഗി​യെ അ​ടി​യ​ന്ത​ര​മാ​യി വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ഡോ​ക്ട​ർ​മാ​രാ​യ അ​നി​ത കു​മാ​രി, സ്മി​ത എ​ന്നി​വ​ർ​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യോ​ട് (ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ആ​രോ​ഗ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ 12 പി​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ മാ​ന​സി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്വേ​ഷി മൂ​ന്നം​ഗ സ​മി​തി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഡി​എം​ഇ​യ്ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ​രാ​തി ശ​രി​വ​യ്ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി സ​മി​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു​വേ​ദി​യി​ലും രോ​ഗി​ക​ളു​ടെ മു​ന്നി​ലും​വ​ച്ച് അ​ധ്യാ​പ​ക​ർ ത​ങ്ങ​ളെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി. ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം കാ​ര​ണം ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാ​ഴ്ച​യോ​ളം അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും അ​പ​മാ​നി​ക്ക​ലും മാ​ന​സി​ക​പീ​ഡ​ന​വും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Kerala

തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം. മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട സ്വ​ദേ​ശി​യാ​യ മ​ധു​വി​ന്‍റെ തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ നി​ന്ന് മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 21ന് ​ആ​യി​രു​ന്നു മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കാ​ലി​ന്‍റെ എ​ക്സ്റേ എ​ടു​ക്കു​ക​യും മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​ധു​വി​നെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​വും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ​ത്. വി​ദ​ഗ്‌​ധ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സാ​പ്പി​ഴ​വി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.

District News

മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മെ​ത്തി

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ള​​മെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന പൈ​​പ്പ് പൊ​​ട്ടി വെ​​ള്ളം മു​​ട​​ങ്ങി​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടെ​​യാ​​ണ് പൈ​​പ്പ് പൊ​​ട്ടി​​യ​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​താ​​ള​​ത്തി​​ലാ​​യി. ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ അ​​ട​​ക്കം വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ മു​​ട​​ങ്ങി. രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും പ്രാ​​ഥ​​മി​​ക കൃ​​ത്യം നി​​ർ​​വ​​ഹി​​ക്കാ​​ൻ വെ​​ള്ള​​മി​​ല്ലാ​​തെ വ​​ല​​ഞ്ഞു.

വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി​​യു​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് സ​​മീ​​പ​​മു​​ള്ള ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റി​​ൽ നി​​ന്ന് നേ​​രി​​ട്ടാ​​ണ് ഇ​​വി​​ടേ​​ക്ക് വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന​​ത്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കോ​​മ്പൗ​​ണ്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡി​​സി​​എ​​ച്ച് ലാ​​ബി​​ന്‍റെ ഉ​​ള്ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ജ​​ല​​വി​​ത​​ര​​ണ പൈ​​പ്പ് പൊ​​ട്ടി​​യ​​താ​​ണ് വെ​​ള്ളം മു​​ട​​ങ്ങാ​​ൻ കാ​​ര​​ണം. തു​​ട​​ർ​​ന്ന് രാ​​വി​​ലെ മു​​ത​​ൽ പൈ​​പ്പ് ന​​ന്നാ​​ക്കാ​​ൻ ശ്ര​​മം ന​​ട​​ന്നെ​​ങ്കി​​ലും രാ​​ത്രി​​യി​​ലും ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. വ്യാ​​ഴാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​ണ് ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ള​​മെ​​ത്തി​​യ​​ത്. ഒ​​രാ​​ഴ്ച മു​​മ്പും ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ളം മു​​ട​​ങ്ങി ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി വ​​ന്നി​​രു​​ന്നു.

Kerala

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​റം​ഗ സം​ഘം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സെ​ക്യൂ​രി​റ്റി സൂ​പ്പ​ര്‍ വൈ​സ​റാ​യ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി പ്ര​ശാ​ന്ത​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

രോ​ഗി​യു​ടെ കൂ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ശു​പ​ത്രി​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

National

ആ​ർ.​ജി ക​ർ സം​ഭ​വം: കോ​ൽ​ക്ക​ത്ത മു​ൻ പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ബം​ഗാ​ൾ സ​ർ​ക്കാ​ർ

കോ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തെ​യാ​കെ ന​ടു​ക്കി​യ കോ​ൽ​ക്ക​ത്ത ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ ഡോ​ക്ട​റു​ടെ പീ​ഡ​ന-​കൊ​ല​പാ​ത​ക കേ​സി​ലെ പ്രാ​രം​ഭ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് മൂ​ന്ന് മു​തി​ർ​ന്ന ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​രെ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

കോ​ൽ​ക്ക​ത്ത മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​നീ​ത് ഗോ​യ​ൽ, മു​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രാ​യ അ​ഭി​ഷേ​ക് ഗു​പ്ത, ഇ​ന്ദി​ര മു​ഖ​ർ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ, കേ​സി​ൽ നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി.

 

 

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഗു​രു​ത​ര വീ​ഴ്ച; യു​വാ​വി​ന്‍റെ സ്‌​കാ​നിം​ഗ് റി​പ്പോ​ർ​ട്ടി​ൽ 'ഗ​ർ​ഭ​പാ​ത്രം'!

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ വീ​ഴ്ച. വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ 24 വ​യ​സ്സു​കാ​ര​ന്‍റെ സ്‌​കാ​നിം​ഗ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഗ​ർ​ഭ​പാ​ത്ര​വും അ​ണ്ഡാ​ശ​യ​വും സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത്. ക​ഴ​ക്കൂ​ട്ടം നെ​ഹ്‌​റു ജം​ഗ്ഷ​ൻ സ്വ​ദേ​ശി​യാ​യ ഷി​ഹാ​സി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15-നാ​ണ് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ഷി​ഹാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗി​ന് നി​ർ​ദേ​ശി​ച്ചു.
ഫെ​ബ്രു​വ​രി 16ന് ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വെ​ച്ച് ത​ന്നെ സ്കാ​നിം​ഗ് ന​ട​ത്തി. എ​ന്നാ​ൽ അ​ന്ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഒ​രു പു​രു​ഷ​ന്‍റെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത ഗ​ർ​ഭ​പാ​ത്രം, അ​ണ്ഡാ​ശ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടു.

വേ​ദ​ന കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന് ഷി​ഹാ​സ് റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന് ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മ​റ്റൊ​രു ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ടി​ലെ ഈ ​അ​ബ​ദ്ധം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. റി​പ്പോ​ർ​ട്ട് ക​ണ്ട ഡോ​ക്ട​ർ അ​ത്ഭു​ത​പ്പെ​ടു​ക​യും ഷി​ഹാ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി​യ ഷി​ഹാ​സി​നോ​ട് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ അ​ത് വാ​ങ്ങി ചു​രു​ട്ടി​ക്കൂ​ട്ടി​യ​താ​യും പി​ന്നീ​ട് പ്ര​തി​ഷേ​ധി​ച്ച​പ്പോ​ഴാ​ണ് തെ​റ്റ് തി​രു​ത്തി പു​തി​യ പ്രി​ന്‍റ് ന​ൽ​കി​യ​തെ​ന്നും ഷി​ഹാ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​അ​നാ​സ്ഥ​യ്ക്കെ​തി​രെ ഷി​ഹാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ടി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ ഇ​ത്ത​രം പി​ഴ​വു​ക​ൾ രോ​ഗി​ക​ളു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണ് ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ച​​​ക്ക​​​ര​​​ക്ക​​​ൽ: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ൽനി​​​ന്നു വീ​​​ണു ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. ബി​​​ഡി​​​എ​​​സ് ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി നി​​​ധി​​​ൻ​​​രാ​​​ജാ​​​ണ് (23) മ​​​രി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ല​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി വൈ.​​​എ​​​ൽ. രാ​​​ജ​​​ൻ-​​​സി.​​​ആ​​​ർ. ല​​​ത ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

നി​​​ധി​​​ൻ​​​രാ​​​ജ് ലി​​​ഫ്റ്റി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​പോ​​​കും.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലെ തീ​പി​ടു​ത്തം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ ഐ​സി​യു​വി​ൽ​നി​ന്നു മാ​റ്റി​യ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. അ​ഞ്ച് ആ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ഐ​സി​യു​വി​ൽ​നി​ന്നു രോ​ഗി​ക​ളെ യ​ഥാ​സ​മ​യം മാ​റ്റു​ന്ന​തി​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, അ​ഞ്ചു രോ​ഗി​ക​ളു​ടെ മ​ര​ണ​കാ​ര​ണം, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ വ​സ്തു​ത​ക​ൾ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ന്‍റെ അ​ഭി​പ്രാ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചാ​യി​രി​ക്ക​ണം റി​പ്പോ​ര്‍​ട്ടെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഡോ​ക്ട​ർ​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ, കൂ​ട്ടി​രി​പ്പു​കാ​ർ, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ​യും ഡി​എം​ഇ​യു​ടെ​യും പ്ര​തി​നി​ധി മേ​യ് എ​ട്ടി​ന് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​പി​ടി​ത്തം; ഡി​എം​ഇ​യ്ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി സൂ​പ്ര​ണ്ട് 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഡി​എം​ഇ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി സൂ​പ്ര​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന് ശേ​ഷം രോ​ഗി​ക​ളെ മാ​റ്റി​യ​ത് കൃ​ത്യ​മാ​യ ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ദി​വ​സ​വും അ​ടു​ത്ത ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ച മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കൈ​മാ​റി. അ​ഞ്ച് പേ​രു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണം ഗു​രു​ത​ര പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് സ്ഥി​തി വ​ഷ​ളാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഐ​സി​യു​വി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് അ​മ്പ്യൂ ബാ​ഗ് സ​പ്പോ​ർ​ട്ടും ഓ​ക്സി​ജ​ൻ സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കൂ എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ‍​യു​ന്നു. ‌

രോ​ഗി​ക​ളെ മാ​റ്റു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​ൻ​പ​ത് ജീ​വ​ന​ക്കാ​ർ​ക്കും ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് ന്യൂ​റോ സ​ർ​ജ​റി, സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​മാ​ർ സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

മെഡിക്കൽ കോളജ് തീപിടിത്തം: പുതിയ ഐസിയു യൂണിറ്റ് ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിച്ച സമയത്ത് ഉണ്ടായിരുന്ന 31 രോഗികളെ മറ്റു ഐസിയു വിഭാഗങ്ങളിലേക്ക് മാറ്റി പ്രവേശിപ്പിച്ചെന്നും ആവശ്യമായ ചികിത്സ തുടരുന്നതിനായി ഒരു പുതിയ ഐസിയു യൂണിറ്റ് അടിയന്തരമായി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

സംഭവത്തിൽ രോഗികൾക്ക് പൊള്ളലോ മറ്റു ശാരീരിക പരിക്കുകളോ ഉണ്ടായിട്ടില്ല. എല്ലാ രോഗികൾക്കും ഇതിനുമുമ്പ് ലഭിച്ചുകൊണ്ടിരുന്ന ക്രിട്ടിക്കൽ കെയർ ചികിത്സകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു.

മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ നടന്ന തീ പിടിത്തവുമായി ബന്ധപ്പെട്ട് മറ്റു വാർഡുകളിലേക്ക് മാറ്റിയ രോഗികൾക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ സന്ദർശിച്ച ശേഷമുള്ള മെഡിക്കൽ ബോർഡ് യോഗമാണ് രോഗികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമാക്കിയത്.

ആശുപത്രി സ്റ്റാഫുകളിൽ ചിലർക്ക് പുക ശ്വസിച്ചതുമൂലം നേരിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും നില തൃപ്തികരമാണ്. രോഗികളുടെ സുരക്ഷയുംതുടർ ചികിത്സയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു.

 

 

Kerala

തി​രു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​പി​ടി​ത്തം; അ​പ​ക​ട​മു​ണ്ടാ​യ​ത് മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് മൂ​ലം. ര​ണ്ടാം നി​ല​യി​ലെ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ മെ​ഷീ​ൻ ആ​ണ് ക​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ ഉ​ള്ള രോ​ഗി​ക​ളെ​യും സ്റ്റാ​ഫി​നെ​യും മാ​റ്റി. ഈ ​ബ്ലോ​ക്കി​ൽ നി​ര​വ​ധി രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രോ​ഗി​ക​ളെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റി.

തീ ​പ​ട​രാ​തി​രി​ക്കാ​ന്‍ ഓ​ക്‌​സി​ജ​ന്‍ ഓ​ഫ് ചെ​യ്തു. രോ​ഗി​ക​ളെ വെ​ന്‍റി​ലേ​റ്റ​റോ​ട് കൂ​ടി മാ​റ്റി. ആ​ര്‍​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​ഴു​വ​ന്‍ രോ​ഗി​ക​ളെ​യും മാ​റ്റി​യെ​ന്നും കേ​ടു​പാ​ടു​ക​ള്‍ വ​ന്ന ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​ത്ര​മേ മാ​റ്റാ​നു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

തി ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ പു​ക ഉ​യ​ർ​ന്ന​ത് നി​ര​വ​ധി പേ​ർ​ക്ക് ശ്വാ​സ​ത​ട​സം നേ​രി​ട്ടു. ഗ്ലാ​സ് ഡോ​റു​ക​ൾ ത​ക​ർ​ത്താ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​രും ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും സു​ര​ക്ഷി​ത​രാ​യി മാ​റ്റി​യെ​ന്നും ആ​ശ​ങ്കപെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മേ​യ​ർ വ്യക്തമാക്കി.

33 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ച​ന്ദ്ര​ൻ അറിയിച്ചു. രോ​ഗി​ക​ൾ​ക്ക് ശ്വാ​സ ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി ഓ​ക്സി​ജ​ൻ ട്യൂ​ബ് ജീ​വ​ന​ക്കാ​ർ ഓ​ഫ്‌ ചെ​യ്ത​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു

ചാ​ക്ക, ചെ​ങ്ക​ൽ ചൂ​ള സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ആ​റു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്‌​സ്‌ സം​ഘ​മാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​ത്.

തീ​പി​ടു​ത്തം വെ​ന്‍റി​ലേ​റ്റ​ര്‍ മെ​ഷീ​നി​ല്‍ നി​ന്ന് ത​ന്നെ​യെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥി​രീ​ക​രി​ച്ചു. തീ ​പി​ടു​ത്ത​ത്തി​ന് പു​റ​മേ പു​ക​യും ഉ​ണ്ടാ​യി. ചെ​റി​യ തീ​പി​ടി​ത്തം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത് – റീ​ജ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ റ​ഷീ​ദ് .കെ ​പ​റ​ഞ്ഞു.

 

 

Kerala

കോ​ന്നി മെ​ഡി. കോ​ള​ജി​ലെ നോ​ട്ടീ​സ്; ഡോ. ​ശി​വ​പ്ര​സാ​ദ് ഉടൻ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ൽ നോ​ട്ടീ​സ് പ​തി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ര്‍ ശി​വ​പ്ര​സാ​ദി​ന് മെ​മ്മോ. ഡോ.​ശി​വ​പ്ര​സാ​ദ് അ​ടി​യ​ന്ത​ര​മാ​യി മെ​മ്മോ​യ്ക്ക് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ. ​ഷാ​ജി വ്യ​ക്ത​മാ​ക്കി.

ഡോ​ക്ട​ര്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ത​ള്ളി. ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മാ​ത്രം പ​ത്തി​ല​ധി​കം സ്റ്റാ​ഫു​ണ്ടെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി​ശ​ദീ​ക​രി​ച്ചു. ഫാ​ർ​മ​സി സൗ​ക​ര്യം 24 മ​ണി​ക്കൂ​റു​മു​ണ്ട്. സ​ജ്ജ​മാ​യ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം മൂ​ന്നെ​ണ്ണ​മു​ണ്ട്.

പെ​യി​ന്‍റ് ഇ​ള​കി​വീ​ഴു​ന്ന സം​ഭ​വം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പെ​യി​ന്‍റ് രോ​ഗി​ക​ളു​ടെ മേ​ലേ​ക്ക് വീ​ഴു​ന്നി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​യെ​യും മ​ന്ത്രി​യെ​യും അ​ട​ക്കം അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്വ​യം വി​ര​മി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ ആ​ളാ​ണ് ഡോ​ക്ട​ർ ശി​വ​പ്ര​സാ​ദ് എ​ന്നും തു​ട​ർ​ന​ട​പ​ടി​ക്കാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

District News

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ശ്വാ​സ് വാ​ട​ക വീ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി നി​ര്‍​മി​ച്ച ആ​ശ്വാ​സ് വാ​ട​ക വീ​ട് മ​ന്ത്രി കെ. ​രാ​ജ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം. ​വി​ജി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും മി​ത​മാ​യ വാ​ട​ക നി​ര​ക്കി​ല്‍ താ​മ​സ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 106 പേ​ര്‍​ക്ക് താ​മ​സ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ച്ച​ത്. ഗ്രൗ​ണ്ട് ഫ്ലോ​റി​ല്‍ പ​ത്ത് ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളും ര​ണ്ട് ലെ​വ​ലി​ലാ​യി എ​ട്ട് കി​ട​ക്ക​ക​ളു​ള്ള ഒ​രു ഡോ​ർ മി​റ്റ​റി​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നാം നി​ല​യി​ല്‍ 12 ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളും ര​ണ്ടു നി​ല​ക​ളി​ലാ​യി 64 കി​ട​ക്ക​ക​ളു​ള​ള ഒ​രു ഡോ​ര്‍​മി​റ്റ​റി​യും ര​ണ്ടാം നി​ല​യി​ല്‍ 12 ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളു​മാ​ണു​ള​ള​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​റ് കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് കാ​ന്പ​സി​ൽ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള​തു​മാ​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി ച​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ കോ​മ​ള​വ​ല്ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം പി ​ര​വീ​ന്ദ്ര​ന്‍, കേ​ര​ള സം​സ്ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ടി.​വി ബാ​ല​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സൈ​റു ഫി​ലി​പ്പ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ബാ ദാ​മോ​ദ​ര്‍, സൂ​പ്ര​ണ്ട് ഡോ. ​കെ. സു​ദീ​പ്, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്‌​ട്രീ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ല്ല, ജീ​വ​ഹാ​നി സം​ഭ​വി​ച്ചേ​ക്കാം; കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ന്ന​റി​യി​പ്പു​മാ​യി നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ്. ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് നോ​ട്ടീ​സ് നീ​ക്കം ചെ​യ്തു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ജീ​വ​ഹാ​നി വ​രെ ഉ​ണ്ടാ​ക്കാ​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സ​ർ​ജ​റി​ക്കെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഡോ​ക്ട​ർ​ക്ക് ആ​യ​തി​നാ​ലാ​ണ് അ​സൗ​ക​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ള്ള നോ​ട്ടീ​സ് പ​തി​ച്ച​ത്.

പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മു​ണ്ടെ​ന്നും പൊ​ളി​ഞ്ഞു വീ​ഴു​ന്ന പെ​യി​ന്‍റ് പാ​ളി​ക​ളി​ൽ നി​ന്ന് രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. അ​ഞ്ച് മ​ണി​ക്ക് ശേ​ഷം ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ എ​ട്ട് സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​ലൂ​ടെ ആ​രോ​പി​ക്കു​ന്ന​ത്. വി​വാ​ദ നോ​ട്ടീ​സ് പി​ന്നാ​ലെ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ലി​ഫ്റ്റ് നി​ല​ച്ചു; ഇ​ത്ത​വ​ണ കു​ടു​ങ്ങി​യ​ത് ആ​റ് പേ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ ആ​റ് പേ​ർ കു​ടു​ങ്ങി. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ആ​റ് പേ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്.

വൈ​ദ്യു​തി ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ലി​ഫ്റ്റ് തു​റ​ന്നു ആ​റു​പേ​രെ​യും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ ഇ​ത്ത​ര​ത്തി​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് ഇ​ട​യ്ക്കി​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

ജ​നു​വ​രി​യി​ൽ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​ൽ 42 മ​ണി​ക്കൂ​ർ രോ​ഗി കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ 5,00,000 രൂ​പ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Kerala

മെ‍​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​രം താ​ത്കാ​ലി​മാ​യി നി​ർ​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മെ‍​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി വ​ന്ന സ​മ​രം താ​ത്കാ​ലി​മാ​യി നി​ർ​ത്തി​വ​ച്ചു. സ​ർ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഒ​രാ​ഴ്ച സ​മ​രം നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കെ​ജി​എം​സി​ടി​എ അ​റി​യി​ച്ചു.

നാ​ളെ മു​ത​ൽ അ​ധ്യ​യ​നം, ഒ​പി, ശ​സ്ത്രി​ക്രി​ക​ള്‍ തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കും. 18 മാ​സ​ത്തെ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്നും ബാ​ക്കി 39 മാ​സ​ത്തെ കു​ടി​ശി​ക നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ന​ൽ​കാ​മെ​ന്നും സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി​യും സം​ഘ​ട​ന​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കാ​നും ത​സ്തി​ക​ള്‍ കൂ​ട്ടാ​നും അ​ടി​യ​ന്തി​ര ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

District News

തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് : സമരം ശക്തമാക്കാൻ ഡോക്ടർമാർ

പേ​രൂ​ര്‍​ക്ക​ട: സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കെജിഎംസിടിഎ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​റോ​സ്നാ​രാ ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ര്‍​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം 32 ദി​വ​സം പി​ന്നി​ട്ടു.

ഒപി ബ​ഹി​ഷ്‌​ക​ര​ണ​വും അ​ക്കാ​ഡ​മി​ക് ബ​ഹി​ഷ്‌​ക​ര​ണ​വും പ​തി​നൊ​ന്നാം ദി​വ​സ​ത്തി​ലേ​ക്കും ക​ട​ന്നു. അ​ടി​യ​ന്തി​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ബ​ഹി​ഷ്‌​ക​ര​ണം ഇന്നലെ എ​ട്ടാം ദി​വ​സം പി​ന്നി​ട്ടു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി ധ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ന്നോ​ട്ടു​പോ​യ​ത് ഡോ​ക്ട​ര്‍​മാ​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഒപി ബ​ഹി​ഷ്‌​ക​ര​ണം തു​ട​രു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞു​തു​ട​ങ്ങി.

കൂ​ടു​ത​ല്‍ പേ​ര്‍ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ച്ചും തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ ഒപി പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​താ​ണ്. സ​മ​രം നീ​ണ്ടു​പോ​കു​മെ​ന്നു​ള്ള തി​രി​ച്ച​റി​വാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്.

അ​തേ​സ​മ​യം അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്‌​ക​ര​ണം മാ​ത്ര​മെ​ന്നു പ​റ​യു​മ്പോ​ഴും സ​മ​രം ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ട​തോ​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് തീ​യ​തി അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. സ​മ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥിക​ളു​ടെ പ​ഠ​ന​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

സ​മ​രം അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ​യും വ​കു​പ്പു​മേ​ധാ​വി​ക​ളെ​യും ഡോ​ക്ട​ര്‍​മാ​രെ​യും തേ​ജോ​വ​ധം ചെ​യ്യു​ക​യും സ​മ്മ​ര്‍​ദത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഡിഎംഇ ഓ​ഫീ​സി​ലേ​ക്ക് ഡോ​ക്ട​ര്‍​മാ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തും.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ അ​ധ്യാ​പ​ന​ത്തി​നും രോ​ഗീ​പ​രി​ച​ര​ണ​ത്തി​നും പു​റ​മെ​യാ​യി നി​ര്‍​വ​ഹി​ക്കു​ന്ന അ​ധി​ക അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ചു​മ​ത​ല​ക​ളി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​നും ഇ​ത്ത​രം സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു കൂ​ട്ടരാ​ജി സ​മ​ര്‍​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജി​വെ​യ്ക്കു​ന്ന അ​ധി​ക ചു​മ​ത​ല​ക​ളു​ടെ കോ​ള​ജ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ലി​സ്റ്റ് തി​ങ്ക​ളാ​ഴ്ച മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഇ​ന്ന് മാ​ര​ത്തോ​ണ്‍ മാ​സ്റ്റ​ര്‍ പെ​രു​ന്ന​ല്ലി കൃ​ഷ്ണ​കു​മാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രാ​വി​ലെ ഒന്പത് മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ണ്ണു​ക​ള്‍ മൂ​ടി​ക്കെ​ട്ടി ഓ​ടും.

Kerala

ചി​കി​ത്സ മു​ട​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പ​ണം; ബി​ജെ​പി മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട്: ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ മു​ട​ങ്ങു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി. സ​മ​രം മൂ​ലം ചി​കി​ത്സ മു​ട​ങ്ങു​ക​യാ​ണെ​ന്നും ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പ​ടെ മാ​റ്റി​വ​യ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കു​ന്ന​തി​നി​ടെ ചെ​റി​യ തോ​തി​ൽ ഉ​ന്തം ത​ള്ളു​മു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ്തു ​നീ​ക്കി.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ‌​ടു​ത്ത് വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National

സ്വ​ർ​ണ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​റ​ഗ​ഡി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ർ​ണ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ഡ​ൽ​ഹി സ്വ​ദേ​ശി സ​ണ്ണി സിം​ഗ് (25), റെ​ഡി​യോ​ള​ജി വി​ദ്യാ​ർ​ഥി​യാ​യ ഹി​മാ​നി ബോ​റ (23) എ​ന്നി​വ​രാ​ണ് മം​മ്ത ദേ​വി എ​ന്ന യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ർ​ണ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത​ത്.

ഹി​മാ​നി​യു​ടെ ഗ്രാ​മം സ​ന്ദ​ർ​ശി​ക്കാ​നാ​യി സ​ണ്ണി പി​ത്തോ​റ​ഡി​ലെ ടോ​ളി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​യി​രു​ന്നു വ​യ​ലി​ൽ ജോ​ലി​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന മം​മ്ത​യു​ടെ സ്വ​ർ​ണ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് മം​മ്ത ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥ​ന​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പി​ന്നീ​ട് ജ​യി​ലി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സാനിഷേധമെന്ന് ; ഗൃഹനാഥന്‍ മരിച്ചു

തൊ​ടു​പു​ഴ: പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് റോ​ഡി​ല്‍ കു​ഴ​ഞ്ഞു വീ​ണ​യാ​ള്‍ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം. തൊ​ടു​പു​ഴ ന​ടു​ക്ക​ണ്ടം സ്വ​ദേ​ശി പൊ​ന്നാം​കു​ഴി​യി​ല്‍ പി.​ടി.​ ജ​യ​കു​മാ​റി​ന്‍റെ (54) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചി​കി​ത്സ നി​ഷേ​ധ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 14ന് ​വൈ​കു​ന്നേ​രം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പ​ക്ഷാ​ഘാ​തം വ​ന്ന് കു​ഴ​ഞ്ഞു വീ​ണ ജ​യ​കു​മാ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ല്‍ കി​ട​ന്ന​ ു. പിന്നീടാ​ണ് പോ​ലീ​സ് ഫ​യ​ര്‍ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട സ​മ​യ​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ അ​ത് നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

തൊ​ടു​പു​ഴ ചു​ങ്ക​ത്തുവ​ച്ചാ​ണ് ജ​യ​കു​മാ​ര്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. റോ​ഡ് സൈ​ഡി​ല്‍ കി​ട​ക്കു​ന്ന ജ​യ​കു​മാ​റി​നെ പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ക​ണ്ടെ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ണുകി​ട​ക്കു​ക​യാ​ണെ​ന്ന് ക​രു​തി തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ പോ​ലീ​സ് സം​ഘം വീ​ണ്ടും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ജ​യ​കു​മാ​ര്‍ അ​തേസ്ഥ​ല​ത്തു ത​ന്നെ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

തു​ട​ര്‍ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് ആം​ബു​ല​ന്‍സി​ല്‍ കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ ജ​യ​കു​മാ​ര്‍ വീ​ട്ടി​ലെ​ത്താ​ത്തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​വ​ര്‍ രാ​വി​ലെ എ​ട്ടി​ന് ആ​ശു​പ​ത്രി​യി​ല്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​തു​വ​രെ യാ​തൊ​രു ചി​കി​ത്സ​യും ല​ഭ്യ​മാ​കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്.

തി​രി​ച്ച​റി​യി​ല്‍ രേ​ഖ ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ക്ക് ല​ഭി​ച്ചെ​ങ്കി​ലും അ​തു​വ​ഴി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​ന്‍ പോ​ലും ശ്ര​മി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ബ​ന്ധു​ക്ക​ള്‍ വ​ന്ന​തി​നു ശേ​ഷം സ്‌​കാ​ന്‍ ചെ​യ്‌​തെ​ങ്കി​ലും സ്‌​ട്രോ​ക്ക് ആ​ണെ​ന്ന് മ​ന​സി​ലാ​യ​തി​നെ ത്തുട​ര്‍ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം കോ​ട്ട​യ​ത്തേ​ക്ക് ത​ന്നെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ട്ട​യ​ത്തും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും അ​ത് ചെ​യ്യാ​ന്‍ ത​യാ​റാ​യി​ല്ല. ആ​ദ്യ ദി​വ​സം സ്‌​ട്രെ​ക്ച​റി​ല്‍ ത​ന്നെ കി​ട​ന്ന ജ​യ​കു​മാ​ര്‍ അ​ടു​ത്ത ര​ണ്ടു ദി​വ​സം നി​ല​ത്താ​ണ് കി​ട​ന്ന​ത്. തു​ട​ര്‍ന്ന് ബെ​ഡ് കി​ട്ടി​യെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ ചെ​യ്തി​ല്ല. തു​ട​ര്‍ന്ന് 10-ാം ദി​വ​സം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യി​ല്‍ പ​രാ​തി ന​ല്‍കാ​നൊ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം. ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ തൊ​ടു​പു​ഴ ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. ഭാ​ര്യ: സു​ഷ​മ.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കു​ക, പ്ര​വേ​ശ​ന ത​സ്തി​ക​യി​ലെ ശ​മ്പ​ള അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ ത​സ്തി​ക​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു.

ഒ​പി​യും അ​ടി​യ​ന്തി​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണ​വും ഡോ​ക്ട​ർ​മാ​ർ തു​ട​രു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ പ്ര​തി​നി​ധി​ക​ളും മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ധ​ന​കാ​ര്യ മ​ന്ത്രി എ​ന്നി​വ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​രം ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക്; ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​രം ഇ​ന്ന് ഒ​ൻ​പ​താം ദി​വ​സ​ത്തി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ-​ധ​ന മ​ന്ത്രി​മാ​രു​മാ​യി കെ​ജി​എം​സി​ടി​എ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച സ​മ​യ​വാ​യ​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ നി​ർ​ത്തി​വ​ച്ചി​ട്ട് ഇ​ന്ന് ആ​റ് ദി​വ​സം പി​ന്നി​ടും. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​യ ഉ​റ​പ്പ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് കെ​ജി​എം​സി​ടി​എ​യു​ടെ തീ​രു​മാ​നം.

ശ​മ്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ത​സ്തി​ത​ക​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. അ​തേ​സ​മ​യം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ.​ബി​ന്ദു സു​ന്ദ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് കൂ​ട്ട​ത്തോ​ടെ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​തി​ഷേ​ധ​ത്തി​ൽ സൂ​പ്ര​ണ്ടി​നെ മ​ർ​ദി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും കെ​ജി​എം​ഒ​എ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ബ്സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്ക​മാ​യി

അ​ത്താ​ണി: മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ബ്സ്റ്റേ​ഷ​ന്‍റെ​യും ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ​യും നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.


സേ​വ്യ​ര്‍ ചി​റ്റി​ല​പ്പി​ള്ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. കെ​എ​സ്ഇ​ബി​എ​ല്‍ ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ. ​ശാ​ന്തി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഡ​യ​റ​ക്ട​ര്‍ പി. ​സു​രേ​ന്ദ്ര, അ​വ​ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഹ​രി​ദാ​സ്, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. സു​രേ​ന്ദ്ര​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ പി.​എ​സ്. ഇ​ന്ദു, കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ വി​ഷ​യം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ റി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​മ്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ വി​വാ​ദ​ത്തെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​നാ​യി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഒ​ന്പ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെയാ​ണ് റി​ൻ​ഡ് ചെ​യ്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ, സെ​ക്ര​ട്ട​റി വി​ശാ​ഖ് പ​ത്തി​യൂ​ർ, ജി​ല്ലാ പ്ര​സി​ഡന്‍റ് ഡോ. ​എം.​പി. പ്ര​വീ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​രു​ന്ന ഡ​യ​സി​നു മു​ക​ളി​ലി​രു​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് പി​ടി​ച്ചു​മാ​റ്റി​യ​ത്.

Kerala

വയറ്റിലെ കത്രിക: വാർത്താ സമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.

അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ. ഷാഹിദയാണെന്നുമാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്‌. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. കാരണം കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം: ആ​രോ​ഗ്യ​വ​കു​പ്പ് 'ഡ​യ​സ്നോ​ൺ' പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​മ​രം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് . സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ 'ഡ​യ​സ്നോ​ൺ' പ്ര​ഖ്യാ​പി​ച്ചു.

സ​മ​രം ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് ആ ​ദി​വ​സ​ത്തെ ശ​മ്പ​ളം ല​ഭി​ക്കി​ല്ല. കൂ​ടാ​തെ, ഈ ​കാ​ല​യ​ള​വ് സ​ർ​വീ​സി​ലെ ഒ​രു ഇ​ട​വേ​ള​യാ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്യും.

കു​ടി​ശ്ശി​ക​യു​ള്ള ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, എ​ൻ​ട്രി കേ​ഡ​റി​ലെ ശ​മ്പ​ള അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പു​തി​യ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​ജി​എം​സി​ടി​എ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ സ​മ​രം ചെ​യ്യു​ന്ന​ത്.

ഒ​പി ബ​ഹി​ഷ്ക​ര​ണം, അ​ക്കാ​ദ​മി​ക് ജോ​ലി​ക​ളി​ൽ നി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്ക​ൽ തു​ട​ങ്ങി​യ സ​മ​ര​മു​റ​ക​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഡോ​ക്ട​ർ​മാ​രോ​ട് സ​ർ​ക്കാ​ർ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണ​വും അ​ധ്യാ​പ​ന ബ​ഹി​ഷ്ക​ര​ണ​വും ആ​രം​ഭി​ച്ചു. ഒ​പി​ക​ളി​ൽ​നി​ന്നു സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ വി​ട്ടു​നി​ന്നു. പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​ണ് ഒ​പി​യി​ൽ എ​ത്തി​യ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും മ​റ്റു പ്രോ​സീ​ജ​റു​ക​ളും നി​ർ​ത്താ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് കെ​ജി​എം​സി​ടി​എ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. 26 മു​ത​ൽ എ​ല്ലാ പ​രീ​ക്ഷാ ജോ​ലി​ക​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കും.

അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളാ​യ അ​ത്യാ​ഹി​ത വി​ഭാ​ഗം, ലേ​ബ​ർ റൂം, ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ, ഐ​സി​യു, പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക​ൾ, അ​ടി​യ​ന്ത​ര ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ധ​ർ​ണ​ന​ട​ത്തി. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ടി. റോ​സ്നാ​രാ ബീ​ഗം നി​ർ​വ​ഹി​ച്ചു. ധ​ർ​ണ​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ബു, സെ​ക്ര​ട്ട​റി ഡോ. ​ഷെ​ഫ്ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2016 മു​ത​ലു​ള്ള ശ​ന്പ​ള കു​ടി​ശി​ക ന​ൽ​കു​ക, മ​തി​യാ​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Kerala

സ​ർ​ക്കാ​ർ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ല; ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. 19 മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളും നി​ർ​ത്തി​വ​യ്‌​ക്കും.

ശ​മ്പ​ള ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല ഒ​പി ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​ർ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ളാ​യി സ​മ​ര​രം​ഗ​ത്തു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് കെ​ജി​എം​സി​ടി​എ അ​റി​യി​ച്ചു.

District News

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 283.60 കോ​ടി​യു​ടെ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം ഗ​​വ. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മി​​ക​​വി​ന്‍റെ പാ​​ത​​യി​​ല്‍ മു​​ന്നേ​​റു​​ന്നു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ഏ​​ർ​​പ്പെ​​ടു​​ത്തി​​ട്ടു​​ള്ള 283.60 കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ള്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഇ​​ന്ന് നാ​​ടി​​നു സ​​മ​​ര്‍​പ്പി​​ക്കും.​​സ​​ര്‍​ജി​​ക്ക​​ല്‍ ബ്ലോ​​ക്ക്, സ്‌​​കി​​ന്‍​ബാ​​ങ്ക്,

കാ​​ത്ത്‌​ലാ​​ബ്, ഹോ​​സ്റ്റ​​ല്‍, മ​​ദ​​ര്‍ ന്യൂ​​ബോ​​ണ്‍ കെ​​യ​​ര്‍, ക്ര​​ഷ്, ലാ​​ക്‌​ടേ​ഷ​​ന്‍ മാ​​നേ​​ജ്മെ​​ന്‍റ് സെ​ന്‍റ​ര്‍ തു​​ട​​ങ്ങി വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളാ​​ണ് കോ​​ട്ട​​യം ഗ​​വ​. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ സ​​ജ്ജ​​മാ​​ക്കി​​യ​​ത്. ഉ​​ദ്ഘാ​​ട​​ന സ​മ്മേ​ള​ന​ത്തി​ൽ ആ​​രോ​​ഗ്യ​മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ്വാ​​ഗ​​തം പ​​റ​​യും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​പി, ജോ​​സ് കെ. ​​മാ​​ണി എം​​പി എ​​ന്നി​​വ​​ര്‍ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

അ​​വ​​യ​​വം മാ​​റ്റി​​വ​​യ്ക്ക​​ല്‍
ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ ഒ​ന്നാ​മ​ത്

സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ക​​ര​​ള്‍ മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​ത്തി. അ​​വ​​യ​​വം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മി​​ക​​വി​​ന്‍റെ പ​​ട​​വി​​ലാ​​ണ്. ആ​​ദ്യ​​മാ​​യി ഒ​​റ്റ ദി​​വ​​സം ഹൃ​​ദ​​യം, ശ്വാ​​സ​​കോ​​ശം, വൃ​​ക്ക എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു പ്ര​​ധാ​​ന അ​​വ​​യ​​വ​​ങ്ങ​​ള്‍ മാ​​റ്റി​​വ​​യ്ക്കു​​ന്ന ആ​​ദ്യ സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന് മാ​​റാ​​ൻ സാ​​ധി​​ച്ചു.

ഡ​​ല്‍​ഹി എ​​യിം​​സി​​നു ശേ​​ഷം സ​​ര്‍​ക്കാ​​ര്‍ മേ​​ഖ​​ല​​യി​​ല്‍ ശ്വാ​​സ​​കോ​​ശം മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ ആ​​ദ്യ​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ന​​ട​​ത്തി​​യ​​ത്. ഹൃ​​ദ​​യ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന സ്ഥാ​​പ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. വി​​ക​​സ​​ന​​ത്തി​​നൊ​​പ്പം ചി​​കി​​ത്സ​​യി​​ലും മു​​ന്നേ​​റ്റം ന​​ട​​ത്താ​​ന്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നു സാ​​ധി​​ച്ചു.

ഇ​നി​യും പ​രി​ഹ​രി​ക്കാ​ത്ത
പോ​രാ​യ്മ​ക​ൾ

അ​​തേ​​സ​​മ​​യം ആ​​ശു​​പ​​ത്രി​​യി​​ലെ പോ​​രാ​​യ്മ​​ക​​ൾ പൂ​​ർ​​ണ​​മാ​​യും പ​​രി​​ഹ​​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വെ​​ന്‍റി​​ലേ​​റ്റ​​ർ സൗ​​ക​​ര്യം വേ​​ണ്ട രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്നു​​ണ്ട്. മ​​റ്റു ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഐ​​സി യു​​വി​​ൽ ക​​ഴി​​യു​​ന്ന രോ​​ഗി​​ക​​ൾ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ വി​​ദ​​ഗ്‌​​ധ ചി​​കി​​ത്സ​​യ്ക്ക് വ​​രാ​​ൻ താ​​ത്​​പ​​ര്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

എ​​ന്നാ​​ൽ ഇ​​വി​​ടെ വെ​​ന്‍റി​ലേ​​റ്റ​​ർ സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണോ എ​​ന്ന് അ​​ന്വേ​​ഷി​​ച്ച് ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രെ ഫോ​​ണി​​ൽ വി​​ളി​​ക്കു​​മ്പോ​​ൾ പ​​ല​​പ്പോ​​ഴും വെ​​ന്‍റി​​ലേ​​റ്റ​​ർ സൗ​​ക​​ര്യം ല​​ഭ്യ​​മ​​ല്ലെ​​ന്ന വി​​വ​​ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ന്‍റി​ലേ​​റ്റ​​ർ ഏ​​ർ​​പ്പെ​​ടു​​ത്തേ​​ണ്ട​​ത് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​ന്‍റ്, അ​​റ്റ​​ൻ​​ഡ​​ർ തു​​ട​​ങ്ങി​​യ വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന ക്വാ​​ർ​​ട്ടേ​​ഴ്സ് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​ട​​ർ​​ന്ന് പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞ നി​​ല​​യി​​ലാ​​ണ്. അ​​റ്റ​​കു​റ്റ​​പ്പ​​ണി ന​​ട​​ത്താ​​ൻ ജീ​​വ​​ന​​ക്കാ​​ർ അ​​ധി​​കാ​​രി​​ക​​ൾ​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​​യാ​​യി​​ട്ടി​​ല്ല.

Kerala

കോ​ന്നി മെ​ഡി​. കോ​ള​ജി​ൽ തീ​പി​ടി​ത്തം; കത്തിയത് പുതിയ ജനറേറ്റർ

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ന്നി​യി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​റ്റും അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചി​രു​ന്ന​ത്. തീ​യും പു​ക​യും ക​ണ്ട ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ജ​ന​റേ​റ്റ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡീ​സ​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പു​ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്കു വ്യാ​പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ ബ്ലോ​വ​ർ എ​ത്തി​ച്ചു പു​ക പു​റ​ത്തേ​ക്ക് വ​ലി​ച്ചു ക​ള​യാ​നു​ള്ള ശ്ര​മ​വും ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഏ​റെ നേ​രം പ​രി​ഭ്രാ​ന്ത​രാ​യി. പു​തി​യ കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

District News

മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ഹെ​ല്‍​പ്പ് ഡ​സ്‌​ക് തു​റ​ന്നു

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കാ​യി ഹെ​ല്‍​പ്പ് ഡ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഹെ​ല്‍​പ്പ് ഡ​സ്‌​ക് ആ​രം​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​സ് പ്, മെ​ഡി​സെ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കൗ​ണ്ട​റു​ക​ളെ​ക്കു​റി​ച്ചും അ​വ​യി​ല്‍ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും രോ​ഗി​ക​ള്‍​ക്കു​ള്ള സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക, വി​വി​ധ ഒ​പി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ക എ​ന്നി​വ​യ്‌​ക്കൊ​പ്പം കെ-​സോ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​വ​യ​വ​ദാ​ന ര​ജി​സ്‌​ട്രേ​ഷ​നും ഈ ​കൗ​ണ്ട​റി​ലൂ​ടെ ന​ട​ത്താം.

കാ​ല​ങ്ങ​ളാ​യി രോ​ഗി​ക​ള്‍ നേ​രി​ടു​ന്ന ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടു മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​ണി​യ​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് എ​ന്ന ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്. ഒ​പി ബ്ലോ​ക്കി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് ഹെ​ല്‍​പ്പ് ഡ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​വി. ശ​ശി​ധ​ര​ന്‍ ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ-​സോ​ട്ടോ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ നോ​ബി​ള്‍ ഗ്രേ​ഷ്യ​സ്, ദ​ക്ഷി​ണ​മേ​ഖ​ല നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ രാ​ഖി കൃ​ഷ്ണ​ന്‍, എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. വി​നു​കു​മാ​ര്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ, ശസ്ത്രക്രിയ നിർത്താനും നീക്കം

ആലപ്പുഴ/ കോട്ടയം: വിവിധ മെഡിക്കൽ കോളജ് ആശുപ്രതികളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രോഗികളെ വലച്ചു. കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് ഒപി ബഹിഷ്‌കരണ സമരം ആരംഭിച്ചത്.
ഡോക്ടർമാർ സമരത്തിലാണെങ്കിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജൂണിയർ ഡോക്‌ടർമാരും ഒപിയിൽ പരിശോധന നടത്തിയിരുന്നു. എങ്കിലും മുതിർന്ന ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപി ടിക്കറ്റെടുത്ത ശേഷം രോഗികൾ പലരും മടങ്ങിയെന്ന് ഇ-ഹെൽത്ത് പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

രോഗികൾ മടങ്ങി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ 8 ഒപികളിലാണ് ഇ-ഹെൽത്ത് പോർട്ടൽ വഴി ഒപി ടിക്കറ്റ് നൽകുന്നത്. അസ്ഥിരോഗ വിഭാഗം, മെഡിസിൻ, ഇഎൻടി, പ്രതിരോധ കുത്തിവയ്‌പ്, സർജറി, മനഃശാസ്ത്ര വിഭാഗം, നേത്രരോഗ വിഭാഗം, ശിശുപരിചരണ വിഭാഗം എന്നീ ഒപികളിലായി 1757 പേരാണ് ഒപി ടിക്കറ്റെടുത്തത്. എന്നാൽ, ഡോക്ടർമാരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയത് 955 പേർ മാത്രമാണെന്ന് ഇ- ഹെൽത്ത് പോർട്ടലിലുണ്ട്. ഒപി കൗണ്ടറുകൾക്കു മുൻപിൽ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു.

സമരം കടുപ്പിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാർ ഏറെ നാളായി സമരരംഗത്താണ്. മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്‌ചയിലേറെയായി. ഒപിയും അടിയന്തര ചികിത്സയും ശസ്ത്രക്രിയയും ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചായിരുന്നു ഇതുവരെ സമരം. ഇന്നലെ മുതൽ ഒപി ബഹിഷ്കരണം ആരംഭിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം ഒൻപതു മുതൽ ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കുമെന്നും 11 മുതൽ പരീക്ഷാജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.

എൻട്രി കേഡർ ശമ്പളത്തിലെ ഇടിവ്, ശമ്പളപരിഷ്കരണ കുടിശിക, പെൻഷൻ സീലിംഗ്, നിയമനമില്ലാതെ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത്, എൻഎംസി അംഗീകാരം നേടുന്നതിനായി ഡോക്ടർമാരെ കോളജുകൾക്കിടയിൽ മാറ്റി നിയമിക്കുന്നതിലൂടെ പഴയ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തകരുന്നത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ സമരം.

പ്രതിഷേധ മാർച്ച്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽനിന്ന് അത്യാഹിതംവരെ നടത്തിയ പ്രതിഷേധ മാർച്ചിന് മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 11.30ന് പരിപാടി സമാപിച്ചു.

പ്രതിഷേധ പരിപാടി കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്‍റ് ഡോ. ഫ്രഡറിക് പോൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. സദറുദീൻ, ഡോ. വേണുഗോപാൽ, ഡോ. ജോസ് മോൻ, യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി ഡോ. നെറ്റോ, സ്റ്റുഡന്‍റ്സ് യൂണിയൻ ചെയർപേഴ്സൺ മിസ് അലൈന, സ്റ്റുഡന്റ്സ് യൂണിയൻ അംഗം ഡോ. ഫർഹാൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. ആശിഷ് എന്നിവർ പ്രസംഗിച്ചു.

തെരുവുനാടകം

കേരളത്തിലെ മെഡിക്കൽ കോളജുകളിലുടനീളം ഡോക്ടർമാരുടെ ഒഴിവുകൾ വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി “ഒഴിഞ്ഞ കസേരയിൽ കോട്ട്” എന്ന ആശയവുമായി തെരുവുനാടകം അവതരിപ്പിച്ചു. മെഡിക്കൽ കോളജുകളിലെ ഒഴിവ് തസ്തികകളും അതുമൂലം പൊതുജനാരോഗ്യ സംവിധാനത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ശക്തമായി ഈ നാടകം ആവിഷ്കരിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരപരിപാടികൾ ശക്തമാക്കുമെന്നും അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.

 

Kerala

ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ ചൊ​വ്വാ​ഴ്ച ആ​ൻ​ജി​യോ​ഗ്രാ​മി​ന് വി​ധേ​യ​നാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രെ ചൊ​വ്വാ​ഴ്ച ആ​ൻ​ജി​യോ ഗ്രാം ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് തന്ത്രി.

നേ​ര​ത്തെ ജ​യി​ലി​ല്‍ വ​ച്ച് ത​ന്ത്രി​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ആ​ന്‍​ജി​യോ​ഗ്രാ​മി​ന് നി​ര്‍​ദേ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച ആ​ന്‍​ജി​യോ​ഗ്രാം ചെ​യ്ത് വൈ​കി​ട്ട് വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രു​ത്തി​യ ശേ​ഷം പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും.

ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജ​നു​വ​രി ഒ​ന്‍​പ​തി​നാ​ണ് എ​സ്‌​ഐ​ടി ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ഒ​ത്താ​ശ ചെ​യ്ത​ത് ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ആ​ണെ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ത​ട്ടി​പ്പി​ന് മൗ​നാ​നു​വാ​ദം ന​ല്‍​കി ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​യെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, പൊ​തു​സ്വ​ത്തി​ന്‍റെ അ​പ​ഹ​ര​ണ​വും ദു​രു​പ​യോ​ഗ​വും തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ജീ​വ​ര​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്. കേ​സി​ല്‍ പ​തി​മൂ​ന്നാം പ്ര​തി​യാ​ണ് ക​ണ്ഠ​ര​ര് രാ​ജീ​വ​ര്.

Kerala

നെ​ഞ്ചു​വേ​ദ​ന; ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​യി​ൽ സെ​ല്ലി​ലാ​ണ് ത​ന്ത്രി​യെ അ​ഡ്‌​മി​റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​ഗ്രാ​മി​നു വി​ധേ​യ​നാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലാ​യി തൊ​ട്ട​ടു​ത്ത ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ത​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ​തി​മൂ​ന്നാം പ്ര​തി​യാ​ണ് ക​ണ്ഠ​ര് രാ​ജീ​വ​ര്. ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി രാ​ജീ​വ​ര്‍​ക്ക് ദീ​ര്‍​ഘ​കാ​ല​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ന്ത്രി​യു​ടെ ജാ​മ്യ ഹ​ര്‍​ജി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി മൂ​ന്നി​ന് പ​രി​ഗ​ണി​ക്കും.

Kerala

മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: ശമ്പളപരിഷ്‌കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും.

ഫെബ്രുവരി 11 മുതൽ യൂണിവേഴ്‌സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്‌കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Kerala

മു​ക്ക​ത്ത് വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

കൊ​ഴി​ക്കോ​ട്: മു​ക്ക​ത്ത് അ​ഴി​ച്ചു​വി​ട്ട വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. മ​ണാ​ശേ​രി മു​തു​കു​ട്ടി ഉ​ള്ളാ​ട്ടി​ൽ വി​നോ​ദ് മ​ണാ​ശേ​രി​യു​ടെ മ​ക​ൾ അ​ഭി​ഷ​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

അ​ഭി​ഷ​യ​യു​ടെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ഭി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ വീ​ട്ടി​ലെ നാ​യ​യാ​ണ് കു​ട്ടി​യെ ക​ടി​ച്ച​ത്.

മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ​യും നാ​യ ക​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​വി​ദ്യ​ർ​ഥി​നി അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

രക്ഷിക്കാനുള്ള ശ്രമം പാഴായി, കണ്ണൂരിൽ ഏ​ഴാം നി​ല​യി​ല്‍നിന്നു താ​ഴേ​ക്കു ചാ​ടി രോ​ഗി​യു​ടെ മകൻ മ​രി​ച്ചു

പ​രി​യാ​രം: ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഏ​ഴാംനി​ല​യി​ല്‍നിന്നു താ​ഴേ​ക്ക് ചാ​ടി രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ മ​രി​ച്ചു. ശ്രീ​ക​ണ്ഠാ​പു​രം കാ​ഞ്ഞി​ലേ​രി ആ​ല​ക്കു​ന്നി​ലെ പു​തു​പ്പ​ള്ളി​ഞ്ഞാ​ലി​ല്‍ തോ​മ​സ്-​ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ടോം ​തോം​സ​ണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.

രാത്രിയോടെ ബഹളം

ടോം ​തോം​സ​ണി​ന്‍റെ അച്ഛൻ തോ​മ​സ് ഹെ​ര്‍​ണി​യ ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് ഏ​ഴാം നി​ല​യി​ല്‍ അ​ഡ്മി​റ്റാ​ണ്. ഇ​ദ്ദേ​ഹ​ത്തെ പ​രി​ച​രി​ക്കു​ന്ന​തി​നാ​ണ് മ​ക​നാ​യ ടോം ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. നാ​ലു ദി​വ​സം മു​മ്പാ​ണ് തോ​മ​സ് ശ​സ്ത്ര​ക്രി​യയ്​ക്കാ​യി ഏ​ഴാം നി​ല​യി​ലെ 702-ാം വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ടോം ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടിക്കുകയാ യിരുന്നു. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കൂ​ട്ടി​രി​പ്പു​കാ​രും ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ള്‍ പു​റ​ത്തേ​ക്കു ചാ​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴാം​നി​ല​യി​ലെ സ്റ്റെ​യ​ര്‍​കേ​സി​നു സ​മീ​പ​ത്തു​നി​ന്നു ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കു ക​ട​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 1.15ന് ​പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ചു.

ശ്രമം പാഴായി

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ താ​ഴെ വ​ല​വി​രി​ച്ച് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍, ഏ​ഴാം നി​ല​യി​ല്‍നി​ന്ന് ആ​റാം നി​ല​യി​ലേ​ക്കു വന്നു ടോം ​തോം​സ​ണ്‍ വ​ല​യി​ല്ലാ​ത്ത ഭാ​ഗ​ത്ത് നി​ന്നും 1.50 ന് ​താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ സേ​നാം​ഗ​ങ്ങ​ള്‍ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോള​ജ് കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തിച്ചെ​ങ്കി​ലും പു​ല​ര്‍​ച്ചെ 3.10 ന് ​മ​രിച്ചു. ഭാ​ര്യ: ജോഷി മോ​ള്‍. മ​ക്ക​ള്‍:ആ​ഷി​ക്, അ​യോ​ണ്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍, സു​നി, സു​മ, സു​ജ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോള​​ജ് മോ​ര്‍​ച്ച​റി​യി​ല്‍.

Kerala

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​നൊ​രു​ങ്ങി ഹ​ർ​ഷി​ന

കോ​ഴി​ക്കോ​ട്: ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷി​ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ൻ​പി​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കും. ഈ ​മാ​സം 28ന് ​ആ​ണ് ഹ​ർ​ഷി​ന വീ​ണ​ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ൻ​പി​ൽ ഏ​ക​ദി​ന സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ക.

ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന് ഹ​ർ​ഷി​ന അ​റി​യി​ച്ചു. 2017ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യാ​ണ് ഹ​ർ​ഷി​ന​യു​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ന്ന​ത്.

തു​ട​ർ​ന്ന് 2022ൽ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ത്രി​ക പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഹ​ർ​ഷി​ന പ​റ​യു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച വ്യ​ക്ത​മാ​യി​ട്ടും സ​ർ​ക്കാ​ർ നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ന്ന് ഹ​ർ​ഷി​ന ആ​രോ​പി​ക്കു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കാ​ൻ ഹ​ർ​ഷി​ന തീ​രു​മാ​നി​ച്ച​ത്. ഹ​ർ​ഷി​ന ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും പ്ര​തി ചേ​ർ​ത്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബോം​ബ് ഭീ​ഷ​ണി; പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോലീസ് പ​രി​ശോ​ധ​ന  ന​ട​ത്തു​ന്നു. പ്രി​ൻ​സി​പലി​ന് ഇ​മെ​യി​ലാ​യി​ട്ടാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​ണ് ഭീ​ഷ​ണി ‌വ​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ​രി​സ​ര​ത്ത് ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മെ​യി​ൽ ഐ​ഡി വ​ഴി​യാ​ണ് സ​ന്ദേ​ശ​മെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​തി​ന്‍റെ ഉ​റ​വി​ടം പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ നേ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​ന്നാ​ൽ എ​ല്ലാ സ്ഥ​ല​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പാ​ര്‍​ക്കിം​ഗ് സ്ഥ​ല​മു​ള്‍​പ്പെ​ടെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​പി​ക്ക് മു​ന്നി​ലു​ള്ള സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന.

 

District News

കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോളജിൽ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ള്‍

വെ​ള്ള​റ​ട: കാ​ര​ക്കോ​ണം ഡോ. ​സോ​മ​ര്‍​വെ​ല്‍ സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. സി​എ​സ്ഐ മോ​ഡ​റേ​റ്റ​ര്‍ ഡോ. ​റൂ​ബ​ന്‍ മാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ബ​ഹു​നി​ല ലെ​ക്ച്ച​ര്‍ ഹാ​ള്‍, കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ടി​യ​ന്തി​ര ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, സെ​ന്‍​ട്ര​ല്‍ ലാ​ബി​ല്‍ ന​വീ​ക​രി​ച്ച മൈ​ക്രോ ബ​യോ​ള​ജി ല​ബോ​റ​ട്ട​റി, സാ​മ്പി​ള്‍ ക​ള​ക്‌​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ള്‍. തു​ട​ര്‍​ന്നു ദ​ക്ഷി​ണ കേ​ര​ള മ​ഹാ ഇ​ട​വ​ക ഉ​പാ​ധ്യ​ക്‌​ഷ​ന്‍ ഡോ. ​പ്രി​ന്‍​സ്റ്റ​ണ്‍ ബെ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​എ​സ്ഐ മോ​ഡ​റേ​റ്റ​ര്‍ ക​മ്മി​സ​റി​യും ക​ന്യാ​കു​മാ​രി മ​ഹാ​യി​ട​വ​ക​യു​ടെ ബി​ഷ​പ്പു​മാ​യ ഡോ. ​ക്രി​സ്റ്റ​ഫ​ര്‍ വി​ജ​യ​ന്‍, കൊ​ല്ലം-​കൊ​ട്ടാ​ര​ക്ക​ര മ​ഹാ ഇ​ട​വ​ക ബി​ഷ​പ്പ് ജോ​സ് ജോ​ര്‍​ജ്, ദ​ക്ഷി​ണ കേ​ര​ള മ​ഹാ ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡോ. ​ടി.​ടി. പ്ര​വീ​ണ്‍, ട്ര​ഷ​റ​ര്‍ ഡോ. ​ക്രി​സ്റ്റ​ല്‍ ജ​യ​രാ​ജ്, മാ​സ്റ്റ​റ​ല്‍ ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ​രാ​ജ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​അ​നു​ഷ മ​ര്‍​ലി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബാ​ബു​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

Kerala

താമരശേരിയിൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: താമരശേരിയിൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. കോ​ന്നി പൈ​നാ​മ​ൺ സ്വ​ദേ​ശി​നി പ​ച്ച​യി​ൽ ബേ​ബി വ​ർ​ഗീസ് (42) ആ​ണ് മ​രി​ച്ച​ത്.

താ​മ​ര​ശേ​രി ഈ​ങ്ങാ​പ്പു​ഴ പ​യോ​ണ​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി നാ​ലു ദി​വ​സം മു​മ്പാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി ഇ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.

District News

മെ​ഡി. കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​നു സ​മീ​പം വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ങ്ങാ​നി​ടു​ന്ന​ത് രോ​ഗി​ക​ൾ​ക്ക് ദോ​ഷ​ം

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​സ്ഥി​രോ​ഗ വി​ഭാ​ഗം വാ​ർ​ഡി​ന് സ​മീ​പം കൈ​വ​രി​ക​ളി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​തെ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി ഉ​ണ​ങ്ങാ​നി​ടു​ന്നു. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​ണ് ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ങ്ങാ​നി​ടു​ന്ന​ത്.

പു​തു​താ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ലാ​ണ് അ​സ്ഥി​രോ​ഗ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ ന​ന​ഞ്ഞ തു​ണി​ക​ൾ ഉ​ണ​ങ്ങാ​നി​ട​രു​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലി​ത് കാ​റ്റി​ൽ പ​റ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ന​ന​ഞ്ഞ തു​ണി​ക​ൾ വാ​ർ​ഡി​നോ​ട് ചേ​ർ​ന്ന് വി​രി​ച്ചി​ടു​ന്ന​ത് വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ​യ്ക്കി​ട​യാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​ട്ടു​ള്ള​ത്. അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ശ​രീ​ര​മാ​സ​ക​ലം വ​ലി​യ മു​റി​വേ​റ്റ​വ​ർ, സ​ർ​ജ​റി ക​ഴി​ഞ്ഞ​വ​ർ തു​ട​ങ്ങി നി​ര​വ​ധി രോ​ഗി​ക​ൾ അ​സ്ഥി​ര​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

വാ​ർ​ഡി​നോ​ട് ചേ​ർ​ന്ന് കൈ​വ​രി​യി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ങ്ങാ​നി​ടു​ന്ന​ത് രോ​ഗി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഇ​ത് മ​ന​സി​ലാ​ക്കി രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.

Kerala

കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​കി​ൻ ബാ​ങ്കി​ൽ സ്‌​കി​ൻ പ്രോ​സ​സിം​ഗ് തു​ട​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ സ്‌​​​​കി​​​​ൻ ബാ​​​​ങ്കി​​​​ൽ ആ​​​​ദ്യ ച​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു. പ്ര​​​​ത്യേ​​​​ക താ​​​​പ​​​​നി​​​​ല​​​​യി​​​​ലും സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ് ച​​​​ർ​​​​മം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

മൂ​​​​ന്നാ​​​ഴ്ച​​​​ത്തെ കെ​​​​മി​​​​ക്ക​​​​ൽ പ്രോ​​​​സ​​​​സിം​​​​ഗി​​​​നു​​​​ശേ​​​​ഷം അ​​​​ത്യാ​​​​വ​​​​ശ്യ​​​​മു​​​​ള്ള രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​യി​​​​ലൂ​​​​ടെയും നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​യി​​​ലൂ​​​​ടെ​​​​യും ച​​​​ർ​​​​മം വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കും. അ​​​​പ​​​​ക​​​​ട​​​​ത്താ​​​​ലും പൊ​​​​ള്ള​​​​ലേ​​​​റ്റും ച​​​​ർ​​​​മം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ഇ​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. പു​​​​തി​​​​യ ച​​​​ർ​​​​മം പ​​​​രി​​​​ക്കേ​​​​റ്റ ഭാ​​​​ഗ​​​​ത്ത് ഒ​​​​രു ക​​​​വ​​​​ചം ന​​​​ൽ​​​​കു​​​​ന്നു. മാ​​​​ത്ര​​​​മ​​​​ല്ല അ​​​​ണു​​​​ബാ​​​​ധ കു​​​​റ​​​​യ്ക്കാ​​​​നും വേ​​​​ദ​​​​ന കു​​​​റ​​​​യ്ക്കാ​​​​നും ധാ​​​​തു​​​​ന​​​​ഷ്‌​​​ട​​​​വും ല​​​​വ​​​​ണന​​​​ഷ്ട​​​​വും കു​​​​റ​​​​യ്ക്കാ​​​​നും സാ​​​​ധി​​​​ക്കു​​​​ന്നു.

6.75 കോ​​​​ടി രൂ​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ണ് ബേ​​​​ൺ​​​​സ് യൂ​​​​ണി​​​​റ്റി​​​​നോ​​​​ടൊ​​​​പ്പം സ്‌​​​​കി​​​​ൻ ബാ​​​​ങ്ക് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ​​​​തെ​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ് സ്‌​​​​കി​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്. കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽകൂ​​​​ടി സ്‌​​​​കി​​​​ൻ ബാ​​​​ങ്ക് സ്ഥാ​​​​പി​​​​ക്കു​​​മെ​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ച​​​​ർ​​​​മം ന​​​​ൽ​​​​കാ​​​​ൻ പ​​​​ല​​​​രും മ​​​​ടി​​​​ച്ച​​​​താ​​​​ണ് ഇ​​​​ത്ര​​​​യേ​​​​റെ വൈ​​​​കാ​​​ൻ കാ​​​ര​​​ണം. മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു വൈ​​​​രൂ​​​​പ്യ​​​​വും ഉ​​​​ണ്ടാ​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ലാ​​​​ണ് ച​​​​ർ​​​​മം എ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​യു​​​​ടെ പു​​​​റ​​​​കി​​​​ൽ​​​നി​​​​ന്നു​​​​ൾ​​​​പ്പെ​​​​ടെ പു​​​​റ​​​​ത്ത് കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​ണ് ച​​​​ർ​​​​മം എ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

മ​​​​സ്തി​​​​ഷ്‌​​​​കമ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച കൊ​​​​ല്ലം ചി​​​​റ​​​​യ്ക്ക​​​​ര ഇ​​​​ട​​​​വ​​​​ട്ടം സ്വ​​​​ദേ​​​​ശി എ​​​​സ്. ഷി​​​​ബു​​​​വി​​​​ന്‍റെ (46) ബ​​​​ന്ധു​​​​ക്ക​​​​ൾ തീ​​​​വ്ര​​​​ദുഃ​​​​ഖ​​​​ത്തി​​​​ലും എ​​​​ടു​​​​ത്ത തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ​​​​ത്. പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​പ്രേം​​​​ലാ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ടീ​​​​മാ​​​​ണ് ച​​​​ർ​​​​മം ഹാ​​​​ർ​​​​വെ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​ത് ച​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ കേ​​​​ടു​​​​പാ​​​​ട​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​ന്നോ അ​​​​തി​​​​ല​​​​ധി​​​​ക​​​മോ ആ​​​​ൾ​​​​ക്കാ​​​​ർ​​​​ക്ക് വ​​​​ച്ചു​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും.

ശ​​​​രീ​​​​ര​​​​ത്തി​​​​ലെ പൊ​​​​ള്ള​​​​ലേ​​​​റ്റ ഭാ​​​​ഗ​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദാ​​​​താ​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്ന് ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന ച​​​​ർ​​​​മം സൂ​​​​ക്ഷി​​​​ക്കു​​​​ന്ന ഇ​​​​ട​​​​മാ​​​​ണ് സ്‌​​​​കി​​​​ൻ ബാ​​​​ങ്ക്. പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ബേ​​​​ൺ​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

District News

കോട്ടയം മെ​ഡിക്കൽ കോ​ള​ജ്: പൊ​ളി​ച്ച ശു​ചി​മു​റി​കളുടെ പുനർനി​ർ​മാ​ണം വൈ​കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് , ആ​റ്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ലെ ശു​ചി മു​റി​ക​ൾ പൊ​ളി​ച്ചു നീ​ക്കി​യെ​ങ്കി​ലും പു​തി​യ​വ നി​ർ​മി​ക്കാ​ൻ വൈ​കു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ മൂ​ന്നി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ് വീ​ട്ട​മ്മ മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട്, ആ​റ്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ശു​ചി​മു​റി അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​മാ​സം ഈ ​ശു​ചി​മു​റി​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യെ​ങ്കി​ലും പു​തി​യ​വ​യു​ടെ നി​ർ​മാ​ണം വൈ​കു​ക​യാ​ണ്. ഇ​ത് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു വാ​ർ​ഡു​ക​ളി​ലെ ശു​ചി​മു​റി​യാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ര​ണ്ട്, ആ​റ്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ​വ​ർ, കൈ​കാ​ലു​ക​ൾ ഒ​ടി​ഞ്ഞ​വ​ർ, കി​ട​ന്ന​കി​ട​പ്പി​ൽ കി​ട​ക്കു​ന്ന​വ​ർ അ​ട​ക്കം വ്യ​ത്യ​സ്ത രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ന​ട​ക്കാ​നാ​കാ​ത്ത രോ​ഗി​ക​ൾ പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​ന്ന​ത് ദു​രി​ത​ത്തി​ന് ഇ​ട​യാ​ക്കി​യിരി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള രോ​ഗി​ക​ളെ സ്ട്രെ​ക്ച്ച​റി​ലും ട്രോ​ളി​യി​ലു​മൊ​ക്കെ​യാ​ണ് മ​റ്റു വാ​ർ​ഡു​ക​ളി​ലെ ശു​ചി​മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. പു​തി​യ ശു​ചി​മു​റി​ക​ളു​ടെ നി​ർ​മാ​ണം വൈ​കു​ന്തോ​റും ഈ ​വാ​ർ​ഡു​ക​ളി​ലെ രോ​ഗി​ക​ളു​ടെ ദു​രി​തം മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ;യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മ​​​​തി​​​​യാ​​​​യ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​രെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കാ​​​​ൻ നീ​​​​ക്ക​​​​മെ​​​​ന്ന് ആ​​​​ക്ഷേ​​​​പം.

നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി എം​​​​ബി​​​​ബി​​​​എ​​​​സും അ​​​​താ​​​​തു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ൻ​​​​സി പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും യോ​​​​ഗ്യ​​​​ത​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ച് പി​​​​എ​​​​സ്‌​​​​സി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.

പ​​​​രീ​​​​ക്ഷ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന തീ​​​​യ​​​​തി​​​​യു​​​​ടെ ത​​​​ലേ ദി​​​​വ​​​​സം പ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​ത്ത മ​​​​റ്റു ചി​​​​ല​​​​രെ കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പി​​​​എ​​​​സ്‌​​​​സി പു​​​​തി​​​​യൊ​​​​രു വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ആ​​​​രോ​​​​പി​​​​ച്ചു.

നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ജൂ​​​​ലൈ ര​​​​ണ്ടി​​​​ലെ പു​​​​തി​​​​യ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, അ​​​​നാ​​​​ട്ട​​​​മി എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ ഡി​​​​ഗ്രി​​​​യു​​​​ള്ള അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ മാ​​​​ത്രം നോ​​​​ണ്‍​മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്നു വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ബ​​​​ല​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾത​​​​ന്നെ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി തു​​​​ട​​​​ങ്ങി​​​​യ പ്രീ ​​​​ക്ലി​​​​നി​​​​ക്ക​​​​ൽ, പാ​​​​രാ ക്ലി​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ ധാ​​​​രാ​​​​ള​​​​മു​​​​ണ്ട്. എം​​​​ഡി ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ 57 പേ​​​​ർ ഈ ​​​​പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം ഒ​​​​ഴി​​​​വു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.

എം​​​​ഡി മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി ക​​​​ഴി​​​​ഞ്ഞ നൂ​​​​റോ​​​​ളം ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളും അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​കെ ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ മൂന്നി​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യും പ​​​​രീ​​​​ക്ഷ​​​​യ്ക്കാ​​​​യി ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രി​​​​ക്കേ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി പ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​ച്ച​​​​ത് മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദം ഇ​​​​ല്ലാ​​​​ത്ത നോ​​​​ണ്‍​മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണെ​​​​ന്നു വ്യ​​​​ക്തം.

ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, അ​​​​നാ​​​​ട്ട​​​​മി, ഫി​​​​സി​​​​യോ​​​​ള​​​​ജി, ഫാ​​​​ർ​​​​മ​​​​ക്കോ​​​​ള​​​​ജി എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എം​​​​ഡി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രെ മാ​​​​ത്രം അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഐ​​​​എം​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എം.​​​​എ​​​​ൻ. മേ​​​​നോ​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​റോ​​​​യി കെ. ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ആ​ല​പ്പു​ഴ​യി​ലും; 10 വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ആ​ല​പ്പു​ഴ​യി​ലും സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​യാ​യ 10 വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. വൃ​ത്തി​യി​ല്ലാ​ത്ത കു​ള​ങ്ങ​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ, ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​ത്ത സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ എ​ന്നി​വ​യി​ൽ കു​ളി​ക്കു​ക​യോ നീ​ന്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ നീ​ന്ത​ൽ കു​ള​ങ്ങ​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം.

ചെ​റു​കു​ള​ങ്ങ​ളി​ലും കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ലും കു​ളി​ക്കാ​നും ക​ളി​ക്കാ​നും ഇ​റ​ങ്ങരുത്. വീ​ടു​ക​ളി​ലെ​യും സ​ർ​ക്കാ​ർ സ്വ​കാ​ര്യ, സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജ​ല​സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ൽ പറയുന്നു.

Kerala

ത​ല​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; ആ​നാ​ട് സ്വ​ദേ​ശി​നി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു  

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. ആ​നാ​ട് സ്വ​ദേ​ശി കെ.​വി. വി​ന​യ (26) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് യു​വ​തി മ​രി​ച്ച​ത്.

ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് വി​ന​യ ര​ണ്ട് മാ​സം മു​ൻ​പ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ​നി മാ​റി​യ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് അ​പ​സ്മാ​രം പി​ടി​പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ര​ക്ത പ​രി​ശോ​ധ​ന​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ണു​ബാ​ധ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.

വി​ന​യ വീ​ട്ടി​ലെ കി​ണ​ർ വെ​ള്ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. യു​വ​തി​യു​ടെ വീ​ട്ടി​ലെ കി​ണ​ർ‌ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

District News

എം​ഇ​എ​സ് മെ​ഡി​. കോ​ള​ജി​ൽ പീ​ഡി​യാ​ട്രി​ക് വാ​ർ​ഡ് ന​വീ​ക​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ : പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ​ടെ കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​ൻ വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.


ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വാ​ർ​ഡ് തു​റ​ന്നു​കൊ​ടു​ത്ത​ത്. ന​വീ​ക​രി​ച്ച വാ​ർ​ഡ് എം​ഇ​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി ഹാ​ജി തി​രൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ മെ​ഡി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ.​പു​രു​ഷോ​ത്ത​മ​ൻ വാ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ​യും സേ​വ​ന സൗ​ക​ര്യ​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​ന്‍റീ​രി​യ​ർ, ക​ളി​യി​ട​ങ്ങ​ൾ, സു​ര​ക്ഷി​ത ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ, മാ​താ​പി​താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ശ്ര​മ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​ർ​ഡ് കു​ഞ്ഞു​ങ്ങ​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ഹ​മീ​ദ് ഫ​സ​ൽ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ഡോ.​അ​ലി റി​ഷാ​ദ്, സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ.​ആ​സി​ഫ് അ​ലി ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ച

Kerala

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ രോ​ഗി തൂ​ങ്ങി​മ​രി​ച്ചു. കോ​ട്ട​യം-​മ​ല​ബാ​ര്‍ പ​ഞ്ചാ​യ​ത്ത് ഏ​ഴാം​മൈ​ലി​ലെ പ​ട​യ​ങ്കു​ടി വീ​ട്ടി​ല്‍ ഇ.​കെ. ലീ​ന​യാ​ണ്(46)​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 നാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നാ​ലാം​നി​ല​യി​ല്‍ 401-ാം വാ​ര്‍​ഡി​ലെ കു​ളി​മു​റി​യി​ല്‍ ഷ​വ​റി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ കെ​ട്ട​ഴി​ച്ച് ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ര്‍ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വ്: സ​ന്തോ​ഷ്. മ​ക​ന്‍: യ​ദു​ന​ന്ദ്.

Kerala

ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ചു പ​ണി​മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് പൂ​ര്‍​ണ​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് പ​ണി​മു​ട​ക്കും. അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ വി​ട്ടു നി​ല്‍​ക്കു​മെ​ന്നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​സി​ടി​എ) അ​റി​യി​ച്ചു.

ഒ​പി സേ​വ​ന​ങ്ങ​ള്‍, അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ എ​ന്നി​വ ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. മ​ന്ത്രി വീ​ണാ ജോ​ര്‍​ജു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​റ​പ്പു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

21നും 29​നും ഒ​പി ബ​ഹി​ഷ്‌​ക​രി​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ജി​എം​സി​ടി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​സ്. അ​ര​വി​ന്ദ് നി​ര്‍​വ​ഹി​ക്കും.

Kerala

വേ​ണു​വി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ചെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ, അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഇ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. ജോ​യി​ന്‍റ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള ചി​കി​ത്സ വേ​ണു​വി​ന് ന​ൽ​കി​യെ​ന്ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്‍​പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. കേ​സ് ഷീ​റ്റി​ലും ചി​കി​ത്സ സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

അ​തേ​സ​മ​യം വേ​ണു​വി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​തി​നാ​യി വേ​ണു​വി​ന്‍റെ ഭാ​ര്യ സി​ന്ധു​വി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടും.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​ഠി​ച്ച​തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും എ​ന്നാ​ണ് ഡി​എം​ഇ​യു​ടെ നി​ല​പാ​ട്. ഇ​തു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്ക് അ​ന്തി​മ റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക.

 

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗി​യു​ടെ മ​ര​ണം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ കി​ട്ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന​ലെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

വേ​ണു​വി​ന് ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നി​ല്ല ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. അ​ജ്ഞി​യോ​ഗ്രാം ചെ​യ്യാ​തി​രു​ന്ന​തി​ലും വീ​ഴ്ച ഇ​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം.

എ​ന്നാ​ൽ ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന വേ​ണു​വി​ന്‍റെ​ത​ന്നെ ശ​ബ്ദ സ​ന്ദേ​ശം ആ​രോ​ഗ്യ​വ​കു​പ്പി​നെ ക​ടു​ത്ത വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഡി​എം​ഇ​യു​ടെ റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മാ​യി​രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​തി​ല്‍ നി​ര്‍​മാ​ണം : എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചു. എം​എ​സ്എ​സ് ഓ​ഫീ​സ് മു​ത​ല്‍ ഡെ​ന്റ​ല്‍ കോ​ള​ജ് ഗേ​റ്റ് വ​രെ​യു​ള്ള റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും ബി​ജെ​പി ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ അ​ണി​നി​ര​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച​ത്.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. പ്ര​വീ​ണ്‍​കു​മാ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത്, ബിജെപി ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അം​കോ​ത്ത്, മ​നേ​ഷ് കു​മാ​ര്‍, യൂ​ണി​റ്റി ഫോ​ര്‍ റിം​ഗ് റോ​ഡ് ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍ കെ.സി. പ്ര​വീ​ണ്‍​കു​മാ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി. ​കെ സ​ലീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​

എം​എ​സ്എ​സ് ഓ​ഫീ​സ് മു​ത​ല്‍ ഡെന്‍റല്‍ കോ​ള​ജ് വ​രെ​യു​ള്ള കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ല്‍ 7 മീ​റ്റ​റി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ 5.30 മീ​റ്റ​റി​ലും റോ​ഡ് നി​ര്‍​മി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ കേ​സി​നെത്തുട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റോ​ട് സ്ഥ​ലം പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ കേ​ള്‍​ക്കു​ക​യും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റൂ​ളിം​ഗ് ഗ്രേ​ഡി​യ​ന്‍റ് ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

പ്ര​സ്തു​ത ഉ​ത്ത​ര​വ് ഇ​പ്പോ​ഴ​ത്തെ ക​ള​ക്ട​ര്‍ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും കൗ​ണ്‍​സി​ല​ര്‍ ടി.​കെ. ച​ന്ദ്ര​നും വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തി​നെത്തുട​ര്‍​ന്ന് റോ​ഡി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തു. കോ​ട​തി നി​യ​മി​ച്ച ക​മ്മീ​ഷ​ന്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം കോ​ട​തി വി​ധി​യെ കാ​റ്റി​ല്‍ പ​റ​ത്തി​ക്കൊ​ണ്ട് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

District News

കാലിലെ മുറിവിന് ചികിത്സ തേടിയെത്തി, വീട്ടമ്മയുടെ വിരലുക ൾ മുറിച്ചുമാറ്റി: ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതി

അ​ന്പ​ല​പ്പു​ഴ: ഷു​ഗ​ർ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി. സ​മ്മ​ത​പ​ത്രം വാ​ങ്ങാ​തെ​യാ​ണ് വി​ര​ലു​ക​ൾ മു​റി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മു​ഖ​പ്പി​ൽ വീ​ട്ടി​ൽ സീ​ന​ത്തി​ന്‍റെ വ​ല​തു​കാ​ലി​ലെ ര​ണ്ടു വി​ര​ലു​ക​ളാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ഷു​ഗ​ർ ബാ​ധി​ത​യാ​യ ഇ​വ​രു​ടെ കാ​ലി​ൽ ആ​ണി ത​റ​ച്ച് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യെ​ങ്കി​ലും രോ​ഗം ഗു​രു​ത​ര​മാ​യ​തോ​ടെ ക​ഴി​ഞ്ഞ 27ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച കാ​ൽ ഡ്ര​സിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് മ​ക​ൻ സി​യാ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ത​ങ്ങ​ളു​ടെ സ​മ്മ​ത​പ​ത്രം തേ​ടാ​തെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്നം​ഗ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

എ​ന്നാ​ൽ, രോ​ഗം ഗു​രു​ത​ര​മാ​യ സീ​ന​ത്തി​ന്‍റെ കാ​ൽ​മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് നേ​ര​ത്തെ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Kerala

കോ​ട്ട​യം​ മെ​ഡി​.കോ​ളജ് ആ​ശു​പ​ത്രി: സാ​ധാ​ര​ണ​ക്കാ​രു​ടെ​ സ്വ​ന്തം​ സൂ​പ്പ​ർ​ സ്പെ​ഷാലി​റ്റി

വി.എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ
സ​​​​ഹ​​​​ക​​​​ര​​​​ണ, ​തു​​​​റ​​​​മു​​​​ഖം​,
ദേ​​​​വ​​​​സ്വം​ മ​​​​ന്ത്രി
ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് എ​​​​ന്നും​​​​അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട് കോ​​​​ട്ട​​​​യം ​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​ജ് ആ​​​​ശു​​​​പ​​​​ത്രി. അ​​​​ത് അ​​​​വി​​​​ടു​​​​ത്തെ​​​​ അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​ മാ​​​​ത്രം​ നേ​​​​ടാ​​​​നാ​​​​യ​​​​ത​​​​ല്ല, ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും​ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും​ സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ​ഫ​​​​ലം​​​​കൂ​​​​ടി​​​​യാ​​​​ണ്.


അ​​​​തു​​​​ല്യ​​​​മാ​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ൾ
എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്ന് ഒ​​​​മ്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 1,165 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് 89 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.
ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ പ​​​​ത്തെ​​​​ണ്ണം ​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ​ന​​​​ട​​​​ത്തി. ക​​​​ര​​​​ൾ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ​ആ​​​​ദ്യ​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​ത്ത​​​രം ഏ​​​​ഴെ​​​​ണ്ണം ​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ​ന​​​​ട​​​​ത്തി. 233 വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​​വി​​​​ടു​​​​ത്തെ ​ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ന​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ വി​​​​ഭാ​​​​ഗം നാ​​​​ലാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ​ഇ​​​​ന്‍റ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​ പ്രൊ​​​​സീ​​​​ജ​​​​റും​ നൂ​​​​റി​​​​ല​​​​ധി​​​​കം​ മേ​​​​ജ​​​​ർ ന്യൂ​​​​റോ ​​​​ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ പ്രൊ​​​​സീ​​​​ജ​​​റു​​​​ക​​​​ളും​​​​ ചെ​​​​യ്ത് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത്ത​​​​ന്നെ​ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലെ​​​​ത്തി​.


വ​​​​ർ​​​​ഷം​ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം​ മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന ഹൃ​​​​ദ​​​​യ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​​യു​​​​ള്ള​​​​ത് . ഓ​​​​പ്പ​​​​ൺ ഹാ​​​​ർ​​​​ട്ട് സ​​​​ർ​​​​ജ​​​​റി, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് ഹാ​​​​ർ​​​​ട്ട് സ​​​​ർ​​​​ജ​​​​റി, വാ​​​​ൽ​​​​വ് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ അ​​​​സാ​​​​മാ​​​​ന്യ​​​​മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. വ​​​​ർ​​​​ഷം ആ​​​യി​​​ര​​​ത്തി​​​നു​​​മേ​​​ൽ മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന ന്യൂ​​​​റോ​​​​സ​​​​ർ​​​​ജ​​​​റി​​​​വി​​​​ഭാ​​​​ഗം. വ​​​​ള​​​​രെ ​സ​​​​ങ്കീ​​​​ർ​​​​ണ​​​​വും​ ചെ​​​ല​​​​വേ​​​​റി​​​​യ​​​​തു​​​​മാ​​​​യ അ​​​​യോ​​​​ർ​​​​ട്ടി​​​​ക് അ​​​​ന്യൂ​​​​റി​​​​സം​ ആ​​​​ൻ​​​​ഡ് അ​​​​യോ​​​​ർ​​​​ട്ടി​​​​ക് റൂ​​​​ട്ട്സ​​​​ർ​​​​ജ​​​​റി​​​​യി​​​​ൽ അ​​​ഞ്ഞൂ​​​റി​​​ല​​​​ധി​​​​കം​ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട്പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലെ​ മൂ​​​​ന്നു പ്ര​​​​ധാ​​​​ന അ​​​​യോ​​​​ർ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി ​സെ​​​​ന്‍റ​​​റു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഇ​​​​വി​​​​ടു​​​​ത്തെ​ ഹൃ​​​​ദ​​​​യ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​​ വി​​​​ഭാ​​​​ഗം.


ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ​മൈ​​​​ട്ര​​​​ൽ വാ​​​​ൽ​​​​വ് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്ത് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം​ മൈ​​​​ട്ര​​​​ൽ വാ​​​​ൽ​​​​വ് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്യു​​​​ന്ന സെ​​​​ന്‍റ​​​​റാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ​ ര​​​​ണ്ടാ​​​​മ​​​​ത്തെ​ ടെ​​​​സ്റ്റ് ട്യൂ​​​​ബ് ശി​​​​ശു ഇ​​​​വി​​​​ടെ​​​​ പി​​​​റ​​​​ന്നു. ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​കളിൽ​​​​നി​​​​ന്ന് റ​​​​ഫ​​​​ർ ചെ​​​​യ്യു​​​​ന്ന, മ​​​​ര​​​​ണ​​​​ത്തോ​​​​ട് മു​​​​ഖാ​​​​മു​​​​ഖം​​​​നി​​​​ന്ന 249 അ​​​​മ്മ​​​​മാ​​​​രെ ​ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ചി​​​​കി​​​​ത്സി​​​​ച്ചു ഭേ​​​​ദ​​​​മാ​​​​ക്കി.


വി​​​​പു​​​​ല​​​​മാ​​​​യ ചി​​​​കി​​​​ത്സാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ
പ​​​​ണി​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ എ​​​​ട്ടു​​​​നി​​​​ല​​​​യു​​​​ള്ള സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ബ്ലോ​​​​ക്ക്, നി​​​​ർ​​​​മാ​​​​ണം​​​​ന​​​​ട​​​​ക്കു​​​​ന്ന സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാലി​​​​റ്റി​​​​ ബ്ലോ​​​​ക്ക് എ​​​​ന്നി​​​​വ 526 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ്. സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ബ്ലോ​​​​ക്കി​​​​ൽ 565 കി​​​​ട​​​​ക്ക​​​​യും14 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​മു​​​​ണ്ട് . സൂ​​​​പ്പ​​​​ർ സ്പെ​​​​ഷ​​​​ലി​​​​റ്റി​​​​ ബ്ലോ​​​​ക്കി​​​​ൽ 365 കി​​​​ട​​​​ക്ക​​​​യും12 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​മു​​​​ണ്ട്. 36 കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി​ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ ബ്ലോ​​​​ക്കി​​​​ന്‍റെ ​ര​​​​ണ്ടാം​​​​ഘ​​​​ട്ടം ​പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു. പ​​​​ത്ത​​​​ര​​​​ക്കോ​​​​ടി​​​​ രൂ​​​​പ മു​​​​ട​​​​ക്കു​​​​ള്ള സാം​​​​ക്ര​​​​മി​​​​ക​​​​രോ​​​​ഗ ചി​​​​കി​​​​ത്സാ​​​​വി​​​​ഭാ​​​​ഗം​ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു.


ഒ​​​​ന്നാം​ പി​​​​ണ​​​​റാ​​​​യി ​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ​കാ​​​​ല​​​​ത്താ​​​​ണ് എ​​​​ല്ലാ​​​​ ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടും​​​​കൂ​​​​ടി, അ​​​​ഞ്ച് നി​​​​ല​​​​യു​​​​ള്ള അ​​​​ത്യാ​​​​ഹി​​​​ത​​​​വി​​​​ഭാ​​​​ഗം​ കെ​​​​ട്ടി​​​​ടം​ നി​​​​ർ​​​​മി​​​​ച്ച​​​ത്.


നി​​​​ര​​​​വ​​​​ധി​ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി. ആ​​​​ർ​​​​ദ്രം​​​​ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നാ​​​​യി 8.5 കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി.
മോ​​​​ഡു​​​​ലാ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി, സി​​​​ടി​ സി​​​​മു​​​​ലേ​​​​റ്റ​​​​റി​​​​ന് നാ​​​​ല് കോ​​​​ടി, പി​​​​ജി ​റെ​​​​സി​​​​ഡ​​​​ൻ​​​​സ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ന് 12.10 കോ​​​​ടി, വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 450 ബെ​​​​ഡ് ഹോ​​​​സ്റ്റ​​​​ലി​​​​ന് 12.24 കോ​​​​ടി, 13 ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ കി​​​​ട​​​​ക്ക​​​​ക​​​​ൾ​​​​ക്ക് 16.5 കോ​​​​ടി, എം​​​​ആ​​​​ർ​​​​ഐ ഡി​​​​എ​​​​സ് എ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് 11.5 കോ​​​​ടി, ബേ​​​​ൺ​​​​സ് ഐ​​​​സി​​​​യു 16.9 കോ​​​​ടി, സ്കി​​​​ൻ ലാ​​​​ബ് 4.8 കോ​​​​ടി, ന​​​​ഴ്സിം​​​ഗ് കോ​​​​ള​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ന് അ​​​​ഞ്ച് കോ​​​​ടി​​​​എ​​​​ന്നി​​​​ങ്ങ​​​​നെ​ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.
ഏ​​​​ഴ് കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി​ ര​​​​ണ്ടാ​​​​മ​​​​ത്തെ​ കാ​​​​ത്ത്‌​​​ ലാ​​​​ബ് സ്ഥാ​​​​പി​​​​ച്ചു. പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഹോ​​​​സ്റ്റ​​​​ലി​​​​ന് ആ​​​​റ് കോ​​​​ടി, എ​​​​പ്പി​​​​ഡ​​​​മി​​​​ക് വാ​​​​ർ​​​​ഡി​​​​ന് ആ​​​​റ് കോ​​​​ടി, 32 സ്ലൈ​​​​സ് സി​​​​ടി ​സ്കാ​​​​നി​​​​ന് 4.28 കോ​​​​ടി​, ഫാ​​​​ർ​​​​മ​​​​സി​ കോ​​​​ള​​​​ജി​​​​ന് 27.2 കോ​​​​ടി​ എ​​​​ന്നി​​​​ങ്ങ​​​​നെ ​ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 6.5 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി.


മി​​​​ക​​​​വി​​​​ന്‍റെ ​മു​​​​ദ്ര​​​​ചാ​​​​ർ​​​​ത്തി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ
പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ​ ആ​​​​രോ​​​​ഗ്യ​ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ​പാ​​​​വ​​​​പ്പെ​​​​ട്ട രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക്ഏ​​​​റ്റ​​​​വും ​കൂ​​​​ടു​​​​ത​​​​ൽ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ഥ​​​​ൻ പു​​​​ര​​​​സ്കാ​​​​രം ​കോ​​​​ട്ട​​​​യം ​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. 2022ലെ​ ​​​മെ​​​​ഡി​​​​സെ​​​​പ് ബെ​​​​സ്റ്റ് ​പെ​​​​ർ​​​​ഫോ​​​​മ​​​​റാ​​​​യി.
കോ​​​​ട്ട​​​​യം​​​​ എം​​​​സി​​​​എ​​​​ച്ച് തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും​ അ​​​​ന​​​​വ​​​​ധി. ആ​​​​ദ്യ​​​​മാ​​​​യി​​​​ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ ക്ലി​​​​നി​​​​ക്ആ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ​പ​​​​ബ്ലി​​​​ക് ഹെ​​​​ൽ​​​​ത്ത് ഡെ​​​​ന്‍റി​​​സ്ട്രി ​എം​​​​ഡി​​​​എ​​​​സ് കോ​​​​ഴ്സ് കോ​​​​ട്ട​​​​യം​​​​ ദ​​​​ന്ത​​​​ൽ കോ​​​​ള​​​ജി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ​​​​ ത​​​​ല​​​​ത്തി​​​​ലെ​ ആ​​​​ദ്യ​ കാ​​​​ർ​​​​ഡി​​​​യാ​​​​ക് റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ച്ചു.
പ്രൈ​​​​മ​​​​റി​ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തും​ ആ​​​​കെ​ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ മൂ​​​​ന്നാം​​​​ സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി. കേ​​​​ര​​​​ള​​​​ശ്രീ​ പു​​​​ര​​​​സ് കാ​​​​രം​ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള ഏ​​​​റ്റ​​​​വും​​​​സ​​​​മ​​​​ർ​​​​ഥ​​​​നാ​​​​യ ഡോ​​​​ക്ട​​​​റാ​​​​ണ് സൂ​​​​പ്ര​​​​ണ്ട് ടി​.​​​കെ.​ ജ​​​​യ​​​​കു​​​​മാ​​​​ർ.


മാ​​​​സ് കാ​​​​ഷ്വാ​​​​ലി​​​​റ്റി ​കൈകാ​​​​ര്യം​​​​
ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ വി​​​​ജ​​​​യം
ദു​​​​ര​​​​ന്ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​സ് കാ​​​​ഷ്വാ​​​​ലിറ്റി​​​​യെ​ മി​​​​ക​​​​ച്ച​​​രീ​​​​തി​​​​യി​​​​ൽ കൈ​​​​കാ​​​​ര്യം ​​​​ചെ​​​​യ്യാ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഐ​​​​ങ്കൊ​​​​മ്പ് ബ​​​​സ് ദു​​​​ര​​​​ന്തം, ശ​​​​ബ​​​​രി​​​​മ​​​​ല ദു​​​​ര​​​​ന്തം, കു​​​​മ​​​​ര​​​​കം​ ബോ​​​​ട്ട​​​​പ​​​​ക​​​​ടം, നൂ​​​​റി​​​​​​​​ല​​​​ധി​​​​കം​​​​ പേ​​​​ർ മ​​​​രി​​​​ച്ച പു​​​​ല്ലു​​​​മേ​​​​ട് ദു​​​​ര​​​​ന്തം, തേ​​​​ക്ക​​​​ടി​ ബോ​​​​ട്ട​​​​പ​​​​ക​​​​ടം ​തു​​​​ട​​​​ങ്ങി​ കൂ​​​​ട്ടി​​​​ക്ക​​​​ൽ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ വ​​​​രെ എ​​​​ത്ര​​​​യെ​​​​ത്ര സം​​​​ഭ​​​​വ​​​​ങ്ങ​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മാ​​​​സ് കാ​​​​ഷ്വാ​​​​ൽ​​​​റ്റി​ കൈ​​​​കാ​​​​ര്യം​​​​ ചെ​​​​യ്തു. ​ഇ​​​​തി​​​​നെ​​​​ല്ലാം ​സാ​​​​ക്ഷി​​​​യാ​​​​യ എ​​​​ളി​​​​യ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു​ ഞാ​​​​ൻ. പ്ര​​​​തി​​​​വ​​​​ർ​​​​ഷം ​പ​​​​ത്തേ​​​​കാ​​​​ൽ ല​​​​ക്ഷം​ ഒ​​​​പി​​​​യും 1,10,000 ഐ​​​​പി​​​​യു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ​കൈ​​​​കാ​​​​ര്യം ​ചെ​​​​യ്യു​​​​ന്ന​​​​ത്.


മൂ​​​​ർ​​​​ഖ​​​​ന്‍റെ ​ക​​​​ടി​​​​യേ​​​​റ്റ് ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ​​​​യും ​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും​ നൂ​​​​ൽ​​​​പ്പാല​​​​ത്തി​​​​ലൂ​​​​ടെ​ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​വ സു​​​​രേ​​​​ഷി​​​​നെ ​ഈ ​​​ആ​​​​തു​​​​രാ​​​​ല​​​​യം ​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ക്കി​​​​യെ​​​​ത്തി​​​​ച്ച​​​​ത് ആ​​​​രും ​മ​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കി​​​​ല്ല. അ​​​​തി​​​​വേ​​​​ഗം ​ടീം ​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ​കേ​​​​ര​​​​ളം​ അ​​​​ത്ഭു​​​​ത​​​​ത്തോ​​​​ടെ​ നോ​​​​ക്കി​​​​നി​​​​ന്നി​​​​രു​​​​ന്നു. മ​​​​റ്റൊ​​​​രി​​​​ക്ക​​​​ൽ, മ​​​​ണി​​​​പ്പാ​​​​ലി​​​​ൽ​​​​നി​​​​ന്നു​​​വ​​​​രെ ​ര​​​​ക്ഷ​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ് തി​​​​രി​​​​ച്ച​​​​യ​​​​ച്ച രോ​​​​ഗി​​​​യു​​​​ടെ 43 കി​​​​ലോ​​​​ വ​​​​രു​​​​ന്ന ട്യൂ​​​​മ​​​​ർ ഇ​​​​വി​​​​ടെ ​നീ​​​​ക്കം​​​​ചെ​​​​യ്തു.


​ജൂ​​​​ലൈ ​മൂ​​​​ന്നി​​​​നു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഡി. ​​​​ബി​​​​ന്ദു എ​​​​ന്ന വീ​​​​ട്ട​​​​മ്മ മ​​​​രി​​​​ച്ച സം​​​​ഭ​​​​വം ​അ​​​​തി​​​​ദാ​​​​രു​​​​ണ​​​​വും​ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​ണ്. അ​​​​ന്ന് യു​​​​ദ്ധ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​ ന​​​​ട​​​​ത്തിയത്.
മ​​​​ഹ​​​​ത്താ​​​​യ ഈ ​​​​ആ​​​​രോ​​​​ഗ്യ​​​​സ്ഥാ​​​​പ​​​​ന​​​​ത്തെ ​ആ ​​​അ​​​​പ​​​​ക​​​​ടം ​ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പൊ​​​​തു​​​​സ​​​​മൂ​​​​ഹം ​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം.

District News

വയനാട് മെഡിക്കൽ കോളേജ് വികസനം: 21 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി 21 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. നവകേരള സദസ്സിൽ ജില്ലയിൽ നിന്ന് ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ചാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്നതിന് ഈ പദ്ധതികൾ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ സിടി സ്കാനർ, ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം, 3-ഡി ലാപ്രോസ്കോപിക് സെറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി ഏഴ് കോടി രൂപ മാനന്തവാടി നിയമസഭ മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്. ഇത് വയനാട്ടിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകും.

കൂടാതെ, വനം-വന്യജീവി വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ സോളാർ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട തൊഴിലാളി ആനുകൂല്യങ്ങൾക്കുമായി തുക വകയിരുത്തിയിട്ടുണ്ട്. കൽപ്പറ്റ മണ്ഡലത്തിൽ റോഡ് നവീകരണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

Latest News

Corehub Up